2019- 2020 സാമ്പത്തിക വർഷത്തിൽ ആദായ നികുതി നിരക്കിൽ വന്ന 
പ്രധാന മാറ്റങ്ങൾ ശ്രദ്ധിക്കുക.

5 ലക്ഷം രൂപ വരെ  നികുതി വിധേയ  വരുമാനമുള്ളവര്‍ക്ക് 12500 രൂപ വരെ റിബേറ്റ് ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍  എന്നത് 50,000 രൂപയാക്കി ഉയര്‍ത്തി. ശമ്പള വരുമാനമുള്ളവർക്ക്  ആകെ വരുമാനത്തില്‍ നിന്നും 50000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കിഴിവ് ചെയ്യാം. നികുതി വിധേയ വരുമാനം (എല്ലാതരം കുറുക്കൾക്കും ശേഷം 5 ലക്ഷം രൂപയോ അതിൽ താഴെയോ ആണെങ്കിൽ അയാൾക്ക് Section 87 A പ്രകാരം പരമാവധി 12500 രൂപ വരെ റിബേറ്റ് ലഭിക്കുന്നതാണു്. അതായത് അയാൾക്ക് നികുതി അടക്കേണ്ടി വരുന്നില്ല.

മറ്റ് നിരക്കുകൾക്കൊന്നും കഴിഞ്ഞ സാമ്പത്തിവർഷത്തിൽ നിന്നും വ്യത്യാസമില്ല.


Health and Education Cess : 4 % of net Tax

80D :  Deduction


a.  ജീവനക്കാരന്‍ ,തന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്മക്കള്‍ എന്നിവര്‍ക്ക് വേണ്ടി   ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം അല്ലെങ്കിൽ ചികിത്സാ ചെലവ്.

b. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം അല്ലെങ്കിൽ ചികിത്സാചെലവ്.

ഇനവിവരം
Case-1
Case-2
Case 3
ജീവനക്കാരൻ കുടുംബം (ആരും സീനിയർ സിറ്റിസൺ അല്ലായെങ്കിൽ)
രക്ഷിതാക്കൾ (ആരും സീനിയർ സിറ്റിസൺ അല്ലായെങ്കിൽ)
ജീവനക്കാരൻ കുടുംബം (ആരും സീനിയർ സിറ്റിസൺ അല്ലായെങ്കി )
രക്ഷിതാക്കൾ (ഒരാളെങ്കിലും   സീനിയർ സിറ്റിസൺ ആണെ ങ്കിൽ)
ജീവനക്കാരൻ കുടുംബം (ഒരാളെങ്കിലും   സീനിയർ സിറ്റിസൺ ആണെങ്കിൽ)
രക്ഷിതാക്കൾ (ഒരാളെങ്കിലും   സീനിയർ സിറ്റിസൺ ആണെങ്കിൽ)
ആരോഗ്യ ഇന്‍ഷൂറന്‍സ് മുതലായവ (പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിനായി മുടക്കിയ 5000 അടക്കം)
25000
25000
25000
50000
50000
50000
ചികിത്സാചെലവ് (ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലെങ്കിൽ മാത്രം ബാധകം)
-
-
-
25000
25000
25000
മാക്സിമം കുറയ്ക്കാവുന്ന തുക
25000
25000
25000
50000
50000
50000
80D യിൽ അനുവദനീയമായ തുക
50000
75000
100000
1. പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിനായുള്ള തുക മാത്രമേ ക്യാഷ് ആയി നടത്താൻ പാടുള്ളു .
2. മറ്റെല്ലാ പേയ്‌മെന്റുകളും നോൺ ക്യാഷ് മോഡിൽ നടത്തണം.