saji v kuriakose, dt idukki. updated on 01/01/2021
How to Reverse an Approved Proceedings and Edit?
Ways and Means System | Login (kerala.gov.in) എന്ന അഡ്രസ് ഉപയോഗിച്ച് WAMS സെറ്റിൽ പ്രവേശിക്കാം..
ഒരു സ്ഥാപനത്തിന് വാംസിൽ 2 ലോഗിനാണ് ലഭ്യമാവുന്നത്. Others, others admin എന്നിവയാണ് ആ ലോഗിനുകൾ.
ഒരു പ്രാവശ്യം ചെയ്യേണ്ട നടപടികൾ (Officer / account holder മാറുന്ന സാഹചര്യത്തില്‍ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്)
1. ആദ്യമായി തന്നിരിക്കുന്ന യൂസർ നെയിം , പാസ്സ്‌വേർഡ് ,റോൾ others എന്നു കൊടുത്തു് ലോഗിൻ ചെയ്യുക.
2. ഹോം പേജിൽ നിങ്ങൾക്ക് സ്ഥിതിവിവരക്കണക്കുകളോടുകൂടിയ ഡാഷ്ബോർഡ് കാണാവുന്നതാണ്.
3. ആദ്യ പ്രവർത്തനമെന്ന നിലയിൽ പ്രൊഫൈൽ എൻട്രി പൂർത്തിയാക്കേണ്ടതുണ്ട്.
Profile എന്ന മെനുവിൽ കയറി Personal Details, Office Details, Present Details, Forward details ഇവയിൽ എൻട്രി എന്ന ഓപ്ഷൻ എടുത്ത് ഡീറ്റെയിൽസ് ആഡ് ചെയ്ത് നൽകുക.
3.1 Profile > Personal Details
3.2 Profile > Office Details
3.4 Profile > Present Details
3.5 Profile > Forward Details
5. തുടർന്ന് others admin ൽ ലോഗിൻ ചെയ്യുക / മാസ്റ്റർ എന്ന മെനു എടുത്ത് TSB Accounts Approval എടുത്ത് അക്കൗണ്ട് അപ്രൂവ് ചെയ്യുക .
ചെക്ക് ഈ സബ്മിറ്റ് ചെയ്യുന്ന വിധം
6. വാംസിൽ Others ആയി ലോഗിൻ ചെയ്യുക .Proceedings മെനുവിൽ Add procedings എന്ന മെനു എടുക്കുക
ഇവിടെ നമ്മൾ ആദ്യം ആഡ് ചെയ്ത ട്രഷറി അക്കൗണ്ട് നമ്പർ കാണാൻ കഴിയുന്നതാണ് .അതിനു നേരേയുള്ള G0 ബട്ടനിൽ ക്ലിക്ക് ചെയ്യുക .
7. ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Aട സെലക്ട് ചെയ്യുക ,ചെക്ക് നമ്പർ , Proceedingട നമ്പർ ,തുക ,പർപ്പസ് ,പ്രസൻറ് , സബ്ജക്ട് , റീഡ് , To , പ്രൊസീഡിങ്സ് കണ്ടന്റ് , ഫോർവേഡ് ഡീറ്റെയിൽസ് എന്നിവ ഇവ നൽകി സേവ് ചെയ്യുക
9. അടുത്തതായി വരുന്ന ബെനിഫിഷ്യറി ഡീറ്റെയിൽസിൽ self എന്ന് സെലക്ട് ചെയ്ത് തുക എന്റർ ചെയ്യുക. (മറ്റു ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനാണെങ്കിൽ Add Manually, Pick List (ബെനിഫിഷ്യറി മാസ്റ്ററിൽ ചേർത്തിട്ടുണ്ടെകിൽ), File upload എന്നിവയിൽ ഏതെങ്കിലും ഓപ്ഷൻ ഉപയോഗിച്ച് ബെനിഫിഷ്യറിയെ ചേർക്കാവുന്നതാണ് )ഇത്രയും സേവ് ചെയ്യതിനു ശേഷം Sent for Approval നൽകുക.
10. others admin ൽ ലോഗിൻ ചെയ്ത് Proceedingട മെനുവിൽ Proceedings അപ്രൂവൽ നടത്തുക
11. തുടർന്നു Procedings ഇ സബ്മിറ്റ് നടത്തുക
12. Proceedings ൽ കാണിച്ചിരിക്കുന്ന അതെ ചെക്കും, proceedins ന്റെ പ്രിന്റും ട്രെഷറിയിൽ സമർപ്പിക്കുക.
13. Menu : Proceedings > Clear Rejection.
അക്കൗണ്ട് നമ്പർ തെറ്റായി reject ആയാൽ തിരുത്തുന്നതിനുള്ള താണ് ഈ വിഭാഗം
Posted by Saji V Kuriakose, District Tresury, Idukki