എങ്ങനെയാണു നികുതിദായകർ താല്പര്യമുള്ള tax regime തെരഞ്ഞെടുക്കേണ്ടത് ?
CBDT പുറത്തിറക്കിയ സർക്കുലർ നമ്പർ 04/2023 തീയതി 05/04/2023 പ്രകാരം എംപ്ലോയർ ഓരോ വർഷവും ഓരോ ജീവനക്കാരനിൽ നിന്നും അവർ തിരഞ്ഞെടുക്കുന്ന tax regime സംബന്ധമായ വിവരങ്ങൾ തേടേണ്ടതും, ജീവനക്കാരൻ പ്രസ്തുത വിവരം എംപ്ലോയറെ അറിയിക്കേണ്ടതും, എംപ്ലോയർ ജീവനക്കാരൻ തെരഞ്ഞെടുത്ത ഓപ്ഷൻ പ്രകാരം നികുതി കണക്കാക്കി കുറവ് ചെയ്യേണ്ടതുമാണ്.
View Circular No. 04 of 2023-Income Tax dated 05/04/2023
A. പുതിയ നികുതി നിർണയ രീതി (New Tax Regime)
New Tax Regime ൽ പഴയ നികുതി നിർണയ രീതിയിലെപോലെ നികുതിദായകരെ പ്രായത്തിനനുസരിച്ചു കാറ്റഗറി തിരിച്ചു നികുതി കണക്കാക്കില്ല. പകരം നികുതിദായരുടെ മൊത്ത വരുമാനത്തിൽ നിന്ന് അനുവദനീയമായ ചുരുക്കം ചില കിഴിവുകൾ മാത്രം കുറച്ചു, നികുതി കണക്കാക്കുന്ന രീതിയാണുള്ളത്.
New Tax Regime ൽ ഈ സാമ്പത്തികവർഷം മുതൽ വന്ന പ്രധാന മാറ്റങ്ങൾ ?
2024-25 സാമ്പത്തികവർഷത്തെ ബജറ്റ് പ്രകാരം New Tax Regime ൽ കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ Old Tax Regime - ൽ ആനുകൂല്യങ്ങൾ ഒന്നും അനുവദിച്ചിട്ടില്ല. പുതിയ നികുതി നിർണയ രീതി (New Tax Regime) കൂടുതൽ ആകർഷകമാക്കുന്നതിനുള്ള നടപടികളായി ഇത് വിലയിരുത്തപ്പെടുന്നു. New Tax Regime ൽ ഈ സാമ്പത്തികവർഷം മുതൽ വന്ന പ്രധാന മാറ്റങ്ങൾ പരിശോധിക്കാം.
1. റിബേറ്റിന്റെ പരിധി:
New Tax Regime : 7 ലക്ഷം രൂപ.
Old regime : 5 ലക്ഷം രൂപ
2. സ്റ്റാൻഡേർഡ് ഡിഡക്ഷൻ (u/s 16(ia))
New Tax Regime : 75000/-
Old regime : 50000/-
3. ഫാമിലി പെൻഷനിൽ നിന്ന് ലഭ്യമാവുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ (u/s 57(iia)
New Tax Regime : 25000/-
Old regime : 15000/-
4. Default tax regime : New Tax Regime.
നികുതിദായകർക്കു ലാഭകരമായ Regime തെരഞ്ഞെടുക്കാവുന്നതാണ്.
- ശമ്പളവരുമാനക്കാരായ നികുതിദായകർക്കു വർഷംതോറും New Tax Regime, Old tax Regime എന്നിവയിൽ നിന്ന് ലാഭകരമായ Regime മാറി തെരഞ്ഞെടുക്കാവുന്നതാണ്.
- ബിസിനസ്സ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനം ഉള്ള നികുതിദായകർക്കു ഒരിക്കൽ സ്വീകരിച്ച ഓപ്ഷനിൽ നിന്ന് മാറാൻ ഒരിക്കൽ മാത്രമേ അനുവാദമുള്ളൂ.
- ചാപ്റ്റർ VI_A യുടെ പരിധിയിൽ വരുന്ന 80C, 80CCC, 80CCD(1), 80CCD(1B), 80D, 80DD, 80DDB, 80E, 80EE, 80G, 80GG, 80TTA, 80TTB, 80U തുടങ്ങി മിക്കവാറും എല്ലാ ഡിഡക്ഷനുകളും അനുവദനീയമല്ല.
- പ്രൊഫഷണൽ ടാക്സ്, എന്റർടൈൻമെന്റ് അലവൻസ് എന്നിവ അനുവദനീയമല്ല.
- 80CCD(1) പ്രകാരമുള്ള NPS ജീവനക്കാരുടെ വിഹിതം, 80CCD(1B) പ്രകാരമുള്ള NPS ജീവനക്കാരുടെ വിഹിതത്തിനുള്ള അധിക കിഴിവ് 50000 രൂപ എന്നിവ അനുവദനീയമല്ല.
- Home Loan interest (u/s 24 B) അനുവദനീയമല്ല
- വീട്ടു വാടക ബത്ത ( House Rent Allowance) അനുവദനീയമല്ല.
B. OLD Tax Regime
സാധാരണ നികുതി നിരക്കിൽ (പഴയ രീതിയിൽ) കഴിഞ്ഞ വർഷത്തേതിൽ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ഈ രീതിയിൽ നികുതി ദായകനെ മൂന്ന് വിഭാഗമായി തിരിച്ചു വ്യത്യസ്തമായ സ്ളാബ് ഏർപ്പെടുത്തപ്പെട്ടിരുന്നു. ഈ രീതിയിൽ ആകെ വരുമാനത്തിൽ നിന്നും അനുവദനീയമായ കിഴിവുകൾ കുറച്ചെത്തുന്ന തുകയ്ക്കാണ് നികുതി നൽകേണ്ടിയിരുന്നത്.
OLD Tax Regime നിരക്കുകൾ FY : 2024-25