DA അരിയർ പ്രോസസ്സ് ചെയ്യുന്നത് സംബന്ധമായ സർക്കാർ നിർദേശങ്ങൾ പരിശോധിക്കുക.
സർക്കുലർ 23/2021/fin തീയതി 05/03/2021
GO(P)No.25/2021/Fin Dt 08-02-2021, GO(P)No27/2021/Fin dt 10/02/2021എന്ന ഉത്തരവുകൾ പ്രകാരം 01/ 01/ 2019 മുതൽ 23% വും ,01/ 07/ 2019 മുതൽ 28% വും01/01/ 2020 മുതൽ 32% വും,01/ 07/ 2020 മുതൽ 36% ഡി എ യും അനുവദിച്ചിരുന്നു.
ഈ ഉത്തരവുകൾ അനുസരിച്ചു സ്പാർക്കിൽ ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം .
സ്പാർക്ക് ലോഗിനിൽ Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക.
തുടർന്നു വരുന്ന പേജിൽ DA അരിയർ പ്രോസസ്സിംഗ് പേജിൽ ഡിപ്പാർട്മെന്റ്, ഓഫീസ് , ഡിഡിഒ കോഡ്, ബിൽ ടൈപ്പ് എന്നിവ സെലക്ട് ചെയ്തു കൊടുക്കുക.
തുടർന്നു വരുന്ന പേജിൽ DA അരിയർ പ്രോസസ്സിംഗ് പേജിൽ DA അരിയറുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ ലിസ്റ്റ് ലഭ്യമാകും .ഇവിടെ GO(PNo.27/2021/Fin 10/2/2021 എന്ന ഉത്തരവിന്‍റെ വലത് വശത്തുള്ള ചെക്ക് ബോക്സിൽ ക്ലിക് ചെയുക .അപ്പോൾ താഴെ ആയി ബാക്കി മൂന്ന് ഓർഡറുകളും സെലക്ട് ആകും .
പ്രോസസ്സിംഗ് പീരിയഡ് ഓപ്ഷനിൽ 01/2019 - 02/2021 എന്നും സെലക്ട് പേയ്മെന്റ് ഓപ്ഷനിൽ Credit to PF along with Salary എന്നും നൽകുക . സെലക്ട് എംപ്ലോയീ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന എംപ്ലോയീ ലിസ്റ്റിൽ നിന്നും ബില്ലിൽ ഉൾപ്പെടുത്തേണ്ട ജീവനക്കാരെ സെലക്ട് ചെയ്യുക. സബ്മിറ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു DA അരിയർ പ്രോസസ്സ് ചെയ്യാവുന്നതാണ്. (സബ്മിറ് ബട്ടണിൽ ക്ലിക്ക് ചെയുമ്പോൾ വരുന്ന Employee(s)?..." എന്ന മെസ്സേജിൽ OK കൊടുത്തുകഴിയുമ്പോൾ successfully submitted എന്ന മെസ്സേജ് ലഭിക്കും. )
DA അരിയർ ബില് തെറ്റ് കൂടാതെ പ്രോസസ്സ് ചെയ്തു കഴിഞ്ഞാൽ DA അരിയർ ശമ്പള ബില്ലിലേക്കു മെർജ് ചെയ്യുന്നതാണ് അടുത്ത ഘട്ടം.
Salary Matters → Processing → Arrear → Merge Arrear with Salary എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് DA അരിയർ ശമ്പള ബില്ലുമായി മെർജ് ചെയ്യുന്നത്.
തുടർന്ന് വരുന്ന പേജിൽ ഡിപ്പാർട്മെന്റ്, ഓഫീസിൽ ഡിഡിഒ കോഡ്, Arrear processed Year & month എന്നിവ സെലക്ട് ചെയ്തു നൽകുക. അപ്പോൾ നേരത്തെ ചെയ്ത അരിയർ ബിൽ ലിസ്റ്റ് ചെയ്തു വരും. കോളം ടിക്ക് ചെയ്തു, Credit To GPF through Salary Bill എന്ന ഓപ്ഷനും DA അരിയർ പ്രോസസ്സ് ചെയ്യേണ്ട മാസവും സെലക്ട് ചെയ്യുക. തുടർന്ന് proceed ബട്ടൺ ക്ലിക്ക് ചെയുക.
തുടർന്ന് മെർജ് ചെയ്ത മാസത്തെ ശമ്പളം പ്രോസസ്സ് ചെയ്യുമ്പോൾ അതോടൊപ്പം DA അരിയറും ഉൾപെട്ടിട്ടുണ്ടാവും .
How to Cancel the Merged Salary ?
Salary Matters–-Processing–-Processing–-Arrear–-Cancel Merged Arrear എന്ന ഓപ്ഷൻ ഉപയോഗിച്ചു മെർജ് ചെയ്ത് ബിൽ ക്യാൻസൽ ചെയ്യാവുന്നതാണ് .
മെർജ് ചെയ്ത അരിയർ ബില് ക്യാൻസൽ ചെയ്യണമെങ്കിൽ മെർജ് ചെയ്ത മാസത്തെ ശമ്പള ബിൽ പ്രോസസ്സ് ചെയ്തിരിക്കരുത്
How to Cancel the Processed DA arrear?
Salary Matters-Processing -Arrear -Cancel Processed Arrear എന്ന ഓപ്ഷൻ ഉപയോഗിച്ചു പ്രോസസ്സ് ചെയ്ത DA Arrear ക്യാൻസൽ ചെയ്യാവുന്നതാണ്.