വീട് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ പലിശയിനത്തിൽ വന്ന തുക കുറവ് ചെയ്യാൻ അനുവദിക്കുന്നു.
ഈ ഡിഡക്ഷൻ അനുവദനീയമാകണ മെങ്കിൽ, House Property ജീവനക്കാരന്റെ സ്വന്തവും കൈവശമുള്ളതുമായിരിക്കണം. ജീവനക്കാരൻ ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തു താമസിക്കുന്നതിനാൽ കൈവശമില്ലെങ്കിൽ, ജോലി സ്ഥലത്തു താമസിക്കുന്ന കെട്ടിടം സ്വന്തം ഉടമസ്ഥയിലുള്ളതാവാൻ പാടില്ല.
വീട് പുതുക്കിപ്പണിയ്ക്കുന്നതിനോ / Repair ചെയ്യുന്നതിനോ എടുത്ത ലോൺ ആണെങ്കിൽ (ഏതു കാലത്തു എടുത്ത് ലോൺ ആണെങ്കിലും) 30000 (മുപ്പതിനായിരം) രൂപ വരെ പലിശയിനത്തിൽ കുറയ്ക്കാം.
വീട് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ എടുത്ത വായ്പ 01/04/1999 നു മുൻപ് എടുത്തതാണെങ്കിലും പലിശയിനത്തിൽ 30000 (മുപ്പതിനായിരം) രുപ വരെ കുറയ്ക്കാം.
01/04/1999 നു ശേഷം എടുത്ത വായ്പ ആണെങ്കിൽ പരമാവധി 200000 ( രണ്ടു ലക്ഷം ) രൂപ വരെ കുറയ്ക്കാം. (Upto AY 2014-15 rs.1.5 lakhs)
01/04/1999 ന് നോ അതിനു ശേഷമോ എടുത്ത വായ്പ ആണെങ്കിൽ, വായ്പ എടുത്ത സാമ്പത്തികവർഷത്തിന് ശേഷമുള്ള 5 വർഷത്തിനുള്ളിൽ പണി പൂർത്തിയായിരിക്കണം. വീടിന്റ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡിഡിഒയ്ക്ക് (ബിൽഡറിൽ നിന്നോ, ജീവനക്കാരൻ സ്വയം സാക്ഷ്യപ്പെടുത്തിയതോ) ലഭ്യമാക്കിയതിനു ശേഷം മാത്രമേ Deduction അനുവദിക്കാവൂ. (വീടുപണി പൂർത്തിയായതിനു ശേഷം മാത്രമേ ഡിഡക്ഷൻ അനുവദിക്കാവൂ).
Pre-Construction Period Interest
വീട് പണി പൂർത്തിയാകുന്ന വർഷത്തിന് മുൻപുള്ള വർഷങ്ങളിലെ പലിശ പണി പൂർത്തിയായ വർഷം ഉൾപ്പെടെ 5 വർഷങ്ങളിലേക്കു തുല്യമായി വീതിച്ചു കുറവ് ചെയ്യാവുന്നതാണ്. (i.e. 1/5 of the total interest paid during the pre-construction period can be deducted for 5 years starting from year in which construction is completed)
എന്നാൽ Interest on Housing Loan ഉം Pre-Construction Interest ഇൻസ്റ്റാൾമെന്റും ഒരുമിച്ച് കുറവ് ചെയ്യുമ്പോൾ 2 ലക്ഷം എന്ന പരിധി മറികടക്കാനാവില്ല .
ജീവനക്കാരൻ DDOക്ക് അടക്കേണ്ട പലിശ സംബന്ധമായ ഒരു സർട്ടിഫിക്കറ്റ് , പലിശ ലഭിക്കേണ്ട വ്യക്തിയിൽ നിന്നും ലഭ്യമാക്കണം. മുൻപത്തെ ഏതെങ്കിലും വായ്പ തിരിച്ചടക്കാനായി പുതിയ വായ്പ എടുത്താൽ, സർട്ടിഫിക്കറ്റിൽ, തിരിച്ചടച്ച വായ്പയുടെ മുതൽ, പലിശ എന്നിവ സംബന്ധമായ വിവരങ്ങൾ ഉള്പെടുത്തിയിരിക്കണം.

DDOക്ക് അടക്കേണ്ട പലിശ/അടച്ച പലിശ, വായ്പ നൽകിയ സ്ഥാപനം/ വ്യക്തിയുടെ പേര്, PAN / ആധാർ എന്നിവ ലഭ്യമായിരിക്കണം.