2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി എങ്ങനെ കണക്കാക്കാം ?
2022-23 സാമ്പത്തികവർഷത്തെ ആദായനികുതി നിരക്ക് കണക്കാക്കുന്ന തിന് നിലവിലുള്ള രീതി തുടരുന്നതിനൊപ്പം, 2020-ലെ ബഡ്ജറ്റിൽ അവതരിപ്പിക്കപ്പെട്ട നിലവിലുള്ള നിരക്കുകൾ തുടരുന്നതിനോടൊപ്പം, 2020-ലെ ബഡ്‌ജറ്റിനൊപ്പം അവതരിപ്പിക്കപ്പെട്ട New Tax Rregime (u/s 115BAC) കൂടി കൂടി ഉപയോഗിക്കാവുന്നതാണ്. New Tax Rregime ഓപ്ഷണൽ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതിനാൽ ഇഷ്ടമുള്ളവർക്ക് ഈ രീതിയിലേക്ക് മാറാവുന്നതാണ്. അല്ലാത്തവർക്ക് പഴയ രീതി തുടരുകയും ചെയ്യാം.എങ്ങനെയാണ് പുതിയ ടാക്സ് നിർണയരീതി തെരഞ്ഞെടുക്കുന്നത് ?
ഒരു ജീവനക്കാരന് പുതിയ രീതി സ്വീകരിക്കുന്നുവെങ്കിൽ എംപ്ലോയറെ അറിയിക്കേണ്ടതാണ്. ഇപ്രകാരം നികുതിദായകൻ New Tax Regime സ്വീകരിക്കുന്നതായി എംപ്ലോയറെ മുൻകൂട്ടി അറിയിച്ചില്ലായെങ്കിൽ എംപ്ലോയർ പഴയ രീതിയിൽ നികുതി കണക്കാക്കി ഈടാക്കേണ്ടതാണ്. സാമ്പത്തിക വർഷത്തിൽ പിന്നീട് ജീവനക്കാരന് ഓപ്ഷൻ മാറ്റാവുന്നതല്ല. എന്നാൽ ITR ഫയൽ ചെയ്യുമ്പോൾ നികുതിദായകന് ഓപ്ഷനിൽ ചേഞ്ച് വരുത്താവുന്നതാണ്. പുതിയ രീതി സ്വീകരിക്കുന്നതായി അറിയിക്കുന്നില്ലായെങ്കിൽ എംപ്ലോയർ നിലവിലുള്ള രീതിയിൽ നികുതി കണക്കാക്കും.
ശമ്പളവരുമാനമുള്ള, ബിസിനെസ്സിൽ നിന്ന് വരുമാനമില്ലാത്ത ജീവനക്കാർക്ക് ഓരോ സാമ്പത്തിക വർഷവും ഏതു ഓപ്ഷൻ വേണമെങ്കിലും സ്വീകരിക്കാൻ സാധിക്കും.
ബിസിനെസ്സിൽ നിന്ന് വരുമാനമുള്ള നികുതിദായകർക്ക് (ശമ്പളവരുമാനക്കാരല്ലാത്തവർക്ക്) ITR ഫയൽ ചെയ്യുമ്പോൾ പുതിയ ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇത്തരക്കാർക്ക് പുതിയ രീതിയും പഴയ രീതിയും ഓരോ സാമ്പത്തികവര്ഷവും മാറിമാറി സ്വീകരിക്കുവാൻ സാധിക്കില്ല ഒരിക്കൽ പുതിയ രീതി സ്വീകരിച്ചാൽ ഒരു തവണ മാത്രമേ പഴയ രീതിയിലേക്ക് മാറാൻ പറ്റുകയുള്ളു. എന്നാൽ അടുത്ത വർഷങ്ങളിൽ ഒരിക്കൽ അയാൾ പഴയ രീതി തെരഞ്ഞെടുത്താൽ, ബിസിനെസ്സിൽ നിന്നുള്ള വരുമാനം ഇല്ലാതാകുന്നത് വരെ പിന്നീട് പുതിയ രീതി സ്വീകരിയ്ക്കാൻ സാധ്യമല്ല.
സാധാരണ നികുതി നിരക്കിൽ (പഴയ രീതിയിൽ) കഴിഞ്ഞ വർഷത്തേതിൽ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ഈ രീതിയിൽ നികുതി ദായകനെ മൂന്ന് വിഭാഗമായി തിരിച്ചു വ്യത്യസ്തമായ സ്ളാബ് ഏർപ്പെടുത്തപ്പെട്ടിരുന്നു. ഈ രീതിയിൽ ആകെ വരുമാനത്തിൽ നിന്നും അനുവദനീയമായ കിഴിവുകൾ കുറച്ചെത്തുന്ന തുകയ്ക്കാണ് നികുതി നൽകേണ്ടിയിരുന്നത്.
Rebate 12,5000 is applicable upto taxable income 5 lakhs
എന്നാൽ കൺസെഷണൽ റേറ്റ് (u/s 115BAC) ( പുതിയ ടാക്സ് നിരക്ക്)
അനുസരിച്ചു് ടാക്സ് കണക്കാക്കുന്നതിനു, വരുമാനത്തെ 7 പരിധികളാക്കി തിരിച്ചു വ്യത്യസ്ത നിരക്കുകൾ
ഏർപ്പെടുത്തിയിരിക്കുന്നു. താരതമ്യേന കുറഞ്ഞ നിരക്ക് ലഭ്യമാണെങ്കിലും, പഴയരീതിയിൽ ലഭ്യമായിരുന്ന ഒട്ടുമുക്കാൽ കിഴിവുകളും പുതിയരീതിയിൽ
ലഭ്യമല്ല. എന്നാൽ സെക്ഷൻ 87A പ്രകാരമുള്ള
റിബേറ്റ് ലഭ്യമാണ്. ഈ രീതി അനുസരിച്ചു
നികുതിദായകനെ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെയുള്ള
വേരിതിരിവുകളൊന്നുമില്ലാതെ നികുതി
കണക്കാക്കുന്നു.
Rebate 12,5000 is applicable up to taxable income 5
lakhs
ന്യൂ ടാക്സ് രീതിയിൽ അനുവദനീയമല്ലാത്ത ഡിഡക്ഷൻസ്
പുതിയ നികുതി നിർണയ രീതി സ്വീകരിക്കുന്നവർക്ക്, പഴയ രീതിയിൽ ലഭ്യമായിരുന്ന മിക്കവാറും എല്ലാ കിഴിവുകളും ഉപേക്ഷിക്കേണ്ടതായി വരും. ഇങ്ങനെ അനുവദനീയമല്ലാത്ത പ്രധാനപ്പെട്ട ഡിഡക്ഷൻസ് ഏതൊക്കെ എന്ന് നോക്കാം.
- ചാപ്റ്റർ VI_A യുടെ
പരിധിയിൽ വരുന്ന 80C, 80CCC, 80CCD(1), 80CCD(1B), 80D, 80DD,
80DDB, 80E, 80EE, 80G, 80GG, 80TTA, 80TTB, 80U തുടങ്ങി മിക്കവാറും എല്ലാ ഡിഡക്ഷനുകളും
അനുവദനീയമല്ല.
- സ്റ്റാൻഡേർസ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ്, എന്റർടൈൻമെന്റ് അലവൻസ് എന്നിവ അനുവദനീയമല്ല.
- ഫാമിലി പെൻഷനിൽ നിന്നുള്ള കിഴിവ് (U/s 57(iia) അനുവദനീയമല്ല (15000 രൂപ അഥവാ ഫാമിലി പെൻഷന്റെ മൂന്നിലൊന്നു തുക ഏതാണോ കുറവ്).
- 80CCD(1) പ്രകാരമുള്ള NPS ജീവനക്കാരുടെ വിഹിതം, 80CCD(1B) പ്രകാരമുള്ള NPS ജീവനക്കാരുടെ വിഹിതത്തിനുള്ള അധിക കിഴിവ് 50000 രൂപ എന്നിവ അനുവദനീയമല്ല.
- Home Loan interest (u/s 24 B) അനുവദനീയമല്ല
- വീട്ടു വാടക ബത്ത ( House Rent Allowance) അനുവദനീയമല്ല.