പതിനൊന്നാം ശമ്പള പരിഷ്കരണം ചെയ്യുന്നതിനുള്ള മൊഡ്യൂൾ ഇപ്പോൾ സ്പാർക്കിൽ ലഭ്യമാണ്.
ശമ്പള പരിഷ്കരണം ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
28-02-2021 വരെയുള്ള ശമ്പളം എടുത്തിരിക്കണം. DA അരിയർ 28-02-2021 വരെയുള്ളത് തയ്യാറാക്കി ശമ്പളത്തോടു ചേർത്തിരിക്കണം.
ഇത് സംബന്ധമായ സർക്കാർ നിർദേശങ്ങൾ പരിശോധിക്കുക.
ശമ്പള പരിഷ്കരണം സ്പാർക്കിൽ ( Non-Gazetted )എങ്ങനെ ചെയ്യാം?
Salary Matters > Pay Fixation - 11th Pay revision > Pay Fixation - 11th Pay revision എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് പേ റിവിഷൻ ( Non- gazetted) ചെയുന്നത്
തുടർന്നു വരുന്ന പേജിൽ ഡിപ്പാർട്മെൻറ്, ഓഫീസ്, DDO കോഡ്, ബിൽ ടൈപ്പ് എന്നിവ സെലക്ട് ചെയുമ്പോൾ പേ റിവിഷൻ ചെയ്യേണ്ട എല്ലാ ജീവനക്കാരുടെയും പേര് ലഭ്യമാവും.
പേ റിവൈസ് ചെയ്യേണ്ട ജീവനക്കാരനെ സെലക്ട് ചെയ്യുമ്പോൾ ജീവനക്കാരന്റെ പുതിയ ശമ്പളം, പഴയ സർവീസ് ഹിസ്റ്ററി, പുതിയ സർവീസ് ഹിസ്റ്ററി എന്നിവ ലഭ്യമാവും. വിവരങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം Update Revised Pay എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതിയ ശമ്പളം അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ജീവനക്കാരൻ 02/2021 മാസത്തെ ശമ്പളം മാറിയിട്ടില്ലെങ്കിൽ "Salary not enchased for 01/02/2021. Please enacash salary upto previous month before pay revision"എന്ന message ലഭ്യമാവും. ആ മാസത്തെ ശമ്പളം മാറിയെങ്കിൽ മാത്രമേ ശമ്പള പരിഷ്കരണം സാധ്യമാവൂ.
എല്ലാം കൃത്യമാണെങ്കിൽ, പേ റിവൈസ് ചെയ്യപ്പെട്ടു അപ്ഡേറ്റ് ആവുകയും "Successfully Revised Pay" എന്ന മെസ്സേജ് ലഭ്യമാവുകയും ചെയ്യും. ജീവനക്കാരന്റെ പ്രെസെന്റ് സാലറി ഡീറ്റെയിൽസ് പരിശോധിച്ചാൽ പുതിയ സ്ലറിയിലേക്കു മാറിയിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ഇതോടൊപ്പം പ്രോസസ്സ് ചെയ്ത DA അരിയർ കൂടി പരിശോധിക്കാവുന്നതാണ്.