• നികുതിദായകൻ  തന്റെയോ  ഭാര്യ/ ഭർത്താവിന്റെയോ, കുട്ടികളുടേയൊ ,അല്ലെങ്കിൽ നിയമപരമായി രക്ഷാകർതൃത്വം  വഹിക്കുന്ന കുട്ടിയുടെയോ ഉന്നത ((സെക്കൻഡറി തലത്തിനു  മുകളിലുള്ള) വിദ്യാഭ്യാസത്തിനായി  അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് എടുത്തിട്ടുള്ള പഠന വായ്പയുടെ പലിശയിനത്തിലേക്ക് തന്റെ വരുമാനത്തിൽ നിന്ന് അടച്ചിട്ടുള്ള തുക കുറവ് ചെയ്യുന്നതിന്.
  • പലിശയിനത്തിലേക്കു അടച്ച തുക മാത്രം, ഉയർന്ന പരിധിയില്ലാതെ, ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശയടവും  മുതലടവും, തിരിച്ചുകാണിക്കുന്ന സെർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ  കുറക്കാം. 
  • പലിശയിനത്തിൽ ആ സാമ്പത്തിക വർഷത്തിൽ അടച്ച മുഴുവൻ തുകയും കുറവ് ചെയ്യാം. 
  • ലോൺ തിരിച്ചടവ് തുടങ്ങിയ വര്ഷം ഉൾപ്പെടെ ആകെ തുടർച്ചയായ 8 വർഷമോ  / പലിശ മുഴുവൻ തിരിച്ചടക്കുന്ന വര്ഷമോ ഏതാണോ ആദ്യം അതുവരെ  കുറവ് ചെയ്യാം.