Saji V Kuriakose, Treasury Dy. Directorate Office, Kottayam. 16/04/2023

2023-24 സാമ്പത്തികവർഷത്തെ ആദായനികുതി നിരക്ക് കണക്കാക്കുന്നതിന് നിലവിലുള്ള രീതി (Old Regime) തുടരുന്നതിനൊപ്പം, 2020-ലെ ബഡ്‌ജറ്റിനൊപ്പം  അവതരിപ്പിക്കപ്പെട്ട New Tax Regime (u/s 115BAC) കൂടി  ഉപയോഗിക്കാവുന്നതാണ്.  New Tax Regime 2020 ലെ ബഡ്ജറ്റിൽ  ഓപ്ഷണൽ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. 2023-24  സാമ്പത്തികവർഷത്തെ ബജറ്റ് പ്രകാരം   Default tax regime ആയി  പ്രഖ്യാപിക്കപ്പെട്ടു. നികുതിദായകർക്കു ലാഭകരമായ Regime തെരഞ്ഞെടുക്കാവുന്നതാണ്.

എങ്ങനെയാണു നികുതിദായകർ താല്പര്യമുള്ള tax regime തെരഞ്ഞെടുക്കേണ്ടത് ?

CBDT പുറത്തിറക്കിയ സർക്കുലർ നമ്പർ 04/2023 തീയതി 05/04/2023 പ്രകാരം എംപ്ലോയർ ഓരോ വർഷവും ഓരോ ജീവനക്കാരനിൽ നിന്നും അവർ തിരഞ്ഞെടുക്കുന്ന tax regime സംബന്ധമായ വിവരങ്ങൾ തേടേണ്ടതും, ജീവനക്കാരൻ പ്രസ്തുത വിവരം എംപ്ലോയറെ അറിയിക്കേണ്ടതും, എംപ്ലോയർ ജീവനക്കാരൻ തെരഞ്ഞെടുത്ത ഓപ്ഷൻ പ്രകാരം നികുതി കണക്കാക്കി കുറവ് ചെയ്യേണ്ടതുമാണ്.

ജീവനക്കാരൻ ഇപ്രകാരം തെരഞ്ഞെടുക്കുന്ന ഓപ്ഷൻ എംപ്ലോയറെ അറിയിക്കുന്നില്ല എങ്കിൽ എംപ്ലോയർ ഡീഫോൾട്  നികുതി നിർണയ രീതി (New Tax Regime) പ്രകാരം നികുതി കണക്കാക്കി കുറവ് ചെയ്യേണ്ടതാണ് . 

View Circular No. 04 of 2023-Income Tax dated 05/04/2023

A. പുതിയ നികുതി നിർണയ രീതി (New Tax Regime)

പുതിയ നികുതി നിർണയ രീതിയിൽ നികുതിദായകർക്കു പ്രായത്തിനനുസരിച്ചു വ്യത്യസ്ഥമായ നിരക്കുകൾ ഉണ്ടോ?

New Tax Regime ൽ പഴയ നികുതി നിർണയ രീതിയിലെപോലെ   നികുതിദായകരെ പ്രായത്തിനനുസരിച്ചു കാറ്റഗറി തിരിച്ചു നികുതി കണക്കാക്കില്ല. പകരം നികുതിദായരുടെ മൊത്ത വരുമാനത്തിൽ നിന്ന് അനുവദനീയമായ ചുരുക്കം ചില കിഴിവുകൾ മാത്രം കുറച്ചു, നികുതി കണക്കാക്കുന്ന രീതിയാണുള്ളത്.

New Tax Regime ൽ  ഈ സാമ്പത്തികവർഷം മുതൽ വന്ന പ്രധാന മാറ്റങ്ങൾ ?

2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രകാരം New Tax Regime ൽ കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ Old Tax Regime ൽ ആനുകൂല്യങ്ങൾ ഒന്നും അനുവദിച്ചിട്ടില്ല. പുതിയ നികുതി നിർണയ രീതി (New Tax Regime) കൂടുതൽ ആകർഷകമാക്കുന്നതിനുള്ള നടപടികളായി ഇത് വിലയിരുത്തപ്പെടുന്നു. New Tax Regime ൽ  ഈ സാമ്പത്തികവർഷം മുതൽ വന്ന പ്രധാന മാറ്റങ്ങൾ പരിശോധിക്കാം.

1. New Tax Regime ൽ ആദായ നികുതി റിബേറ്റിന്റെ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 7 ലക്ഷം രൂപയായി ഉയർത്തി.  ഫലത്തിൽ New Tax Regime പ്രകാരം, 7 ലക്ഷം രൂപ വരെ taxable income ഉള്ളവർക്ക് നികുതി നൽകേണ്ടതായി വരില്ല.  എന്നാൽ old regime ൽ റിബേറ്റിന്റെ പരിധി 5 ലക്ഷം രൂപയായി നിലനിർത്തി.

2. 2023-24  സാമ്പത്തികവർഷം മുതൽ പഴയ നികുതി നിർണയരീതിയിൽ  നിലവിലുണ്ടായിരുന്ന  സ്റ്റാൻഡേർഡ് ഡിഡക്ഷൻ (u/s 16(ia)) 50000 രൂപ,  New Tax Regime ൽ കൂടി അനുവദിച്ചു. 

3. 2023-24  സാമ്പത്തികവർഷം മുതൽ പഴയ നികുതി നിർണയരീതിയിൽ നിലവിലുണ്ടായിരുന്ന  ഫാമിലി പെൻഷനിൽ നിന്ന്  ലഭ്യമാവുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ (u/s 57(iia) പ്രകാരം 15000 രൂപ അല്ലെങ്കിൽ പെൻഷന്റെ മൂന്നിലൊന്ന് ഇതിൽ ഏതാണോ കുറവ്   അത്)  New Tax Regime ൽ കൂടി അനുവദിച്ചു. 

4. 2023-24  സാമ്പത്തികവർഷം മുതൽ  Default tax regime ആയി  New Tax Regime-നെ മാറ്റി.  നികുതിദായകർക്കു ലാഭകരമായ Regime തെരഞ്ഞെടുക്കാവുന്നതാണ്. 

രണ്ട് നികുതി നിർണായ രീതികളും വർഷാവർഷം മാറി തെരഞ്ഞെടുക്കാമോ?
  • ശമ്പളവരുമാനക്കാരായ നികുതിദായകർക്കു വർഷംതോറും New Tax Regime, Old tax Regime എന്നിവയിൽ നിന്ന് ലാഭകരമായ Regime  മാറി തെരഞ്ഞെടുക്കാവുന്നതാണ്.
  • ബിസിനസ്സ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനം ഉള്ള നികുതിദായകർക്കു ഒരിക്കൽ  സ്വീകരിച്ച ഓപ്ഷനിൽ നിന്ന് മാറാൻ ഒരിക്കൽ മാത്രമേ അനുവാദമുള്ളൂ.
New tax Regime പ്രകാരമുള്ള 2023-24  സാമ്പത്തികവർഷത്തെ നികുതി നിരക്കുകൾ

New Tax Slabs under New Tax Regime - FY 2023-24

Total Income

Rate of Tax

up to ₹3,00,000

Nil

₹3,00,001- ₹6,00,000

5%

₹6,00,001- ₹9,00,000

10%

₹9,00,001- ₹12,00,000

15%

₹12,00,001- ₹15,00,000

20%

₹15,00,001 and above

30%

ന്യൂ ടാക്സ് രീതിയിൽ അനുവദനീയമല്ലാത്ത ഡിഡക്ഷൻസ് 

പുതിയ നികുതി നിർണയ രീതി സ്വീകരിക്കുന്നവർക്ക്പഴയ രീതിയിൽ ലഭ്യമായിരുന്ന മിക്കവാറും എല്ലാ കിഴിവുകളും ഉപേക്ഷിക്കേണ്ടതായി വരും. ഇങ്ങനെ അനുവദനീയമല്ലാത്ത  പ്രധാനപ്പെട്ട ഡിഡക്ഷൻസ് ഏതൊക്കെ എന്ന് നോക്കാം.
  • ചാപ്റ്റർ VI_A യുടെ പരിധിയിൽ വരുന്ന 80C, 80CCC, 80CCD(1), 80CCD(1B), 80D, 80DD80DDB80E80EE80G80GG80TTA, 80TTB80U തുടങ്ങി മിക്കവാറും എല്ലാ ഡിഡക്ഷനുകളും അനുവദനീയമല്ല.
  • പ്രൊഫഷണൽ ടാക്സ്എന്റർടൈൻമെന്റ് അലവൻസ് എന്നിവ അനുവദനീയമല്ല.
  • 80CCD(1) പ്രകാരമുള്ള NPS ജീവനക്കാരുടെ വിഹിതം,  80CCD(1B) പ്രകാരമുള്ള NPS ജീവനക്കാരുടെ വിഹിതത്തിനുള്ള  അധിക കിഴിവ്  50000 രൂപ എന്നിവ അനുവദനീയമല്ല.
  • Home Loan interest (u/s 24 B) അനുവദനീയമല്ല
  • വീട്ടു വാടക ബത്ത ( House Rent Allowance) അനുവദനീയമല്ല.    
എന്നാൽ NPS  എംപ്ലോയർ കോണ്ട്രിബൂഷൻ (U/s  80CCD(2) അനുവദനീയമാണ്.

New Tax Regime  പ്രകാരമുള്ള നികുതി നിർണയം 

New Tax Regime  പ്രകാരം നികുതിദായകന്റെ മൊത്തവരുമാനത്തിൽ നിന്ന് സാധാരണ ഗതിയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ മാത്രം കുറച്ച് ലഭിക്കുന്ന വരുമാനത്തിന് നികുതി കണക്കാക്കിയാൽ മതിയാകും.

ഉദാഹരണം :

Total Income

1675000

 

Standard Deduction

50000

 

Taxable Income

1625000

 

Tax Slab

Rate %

Tax

Taxable Amount

up to ₹3,00,000

0

0

300000

₹3,00,001- ₹6,00,000

5

15000

300000

₹6,00,001- ₹9,00,000

10

30000

300000

₹9,00,001- ₹12,00,000

15

45000

300000

₹12,00,001- ₹15,00,000

20

60000

300000

₹15,00,001 to 1625000

30

37500

125000

Total Tax

 

187500

1625000

Tax Payable (Tax+ Health cess 4%)

 

195000

 

B. OLD Tax Regime

സാധാരണ നികുതി നിരക്കിൽ (പഴയ രീതിയിൽ) കഴിഞ്ഞ ഷത്തേതിൽ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല.  രീതിയിൽ നികുതി ദായകനെ മൂന്ന്‌ വിഭാഗമായി തിരിച്ചു വ്യത്യസ്തമായ സ്ളാബ് ഏർപ്പെടുത്തപ്പെട്ടിരുന്നു രീതിയിൽ ആകെ വരുമാനത്തിൽ നിന്നും അനുവദനീയമായ കിഴിവുകൾ കുറച്ചെത്തുന്ന തുകയ്ക്കാണ് നികുതി നൽകേണ്ടിയിരുന്നത്. 


OLD Tax Regime നിരക്കുകൾ FY : 2023-24

Health and Education Cess : 4 % of net Tax
Rebate 12,5000 is applicable upto taxable income 5 lakhs