Saji V Kuriakose, Treasury Deputy Directorate Kottayam

Since the post is being updating, please treat this tutorial as an indicative example for ITR filing...

പുതിയ സൈറ്റിൽ (incometax.gov.in) ITR ഫയലിംഗ് എങ്ങനെ ചെയ്യാം?

2023-2024   അസ്സസ്മെന്റ് ഇയർ (2024-2025 സാമ്പത്തിക വർഷം)   ഇൻകം ടാക്സ്  റിട്ടേൺ ഫയൽ ചെയ്യുന്നതിനായുള്ള  രീതികൾ പരിചയപെടുത്തുന്നതിനു വേണ്ടി തയ്യാറാക്കിയ ഒരു ട്യൂട്ടോറിയൽ ആണിത്. പുതിയ -ഫയലിംഗ് ഓപ്ഷൻസ്  എളുപ്പത്തിൽ മനസിലാക്കുന്നതിനായി വിവിധ സെക്ഷനുകൾ ആയി തിരിച്ചു ആണ് ട്യൂട്ടോറിയലും തയ്യാറാക്കിയിട്ടുള്ളത്.

(Form 10 E വെച്ച് ഇളവ് നേടിയവർ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപായി 10E  ഫോം ഇൻകം ടാക്സ് സൈറ്റിൽ  ഫയൽ ചെയ്തു വേരിഫൈ ചെയ്തതിനു ശേഷം മാത്രമേ ITR ഫയൽ ചെയാവു . income tax site ൽ  ലോഗിൻ ചെയ്തതിനു ശേഷം  > e-file >income tax forms > file income tx forms > 10E എന്ന മെനുവിൽ  10E ഫയൽ ചെയ്യാവുന്നതാണ് )

1.     പ്രാഥമിക പ്രവർത്തനങ്ങൾ  

Step 1: ആദ്യം  https://www.incometax.gov.in എന്ന സൈറ്റിൽ പ്രവേശിച്ചു ലോഗിൻ  ചെയ്യുക 



Step 2: Contact Details, Bank Account details എന്നിവ അപ്ഡേറ്റ് ചെയ്യുക. 

Step 3:  Bank Account details അപ്ഡേറ്റ് ചെയ്യുമ്പോൾ റീഫണ്ട് കിട്ടേണ്ട ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്തു നൽകുക. ഇങ്ങനെ നൽകുമ്പോൾ വാലിഡേറ്റ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് റീഫണ്ട് ലഭിക്കുന്നതിനായി സെലക്ട് ചെയ്തു നല്കാൻ പ്രത്യേകം ശ്രദ്ധിക്കുക.



2 :   ഇ-ഫയലിംഗ് നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 

ഇനി ഇ-ഫയലിംഗ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങാം.  ഇ-ഫയലിംഗ് തുടങ്ങുന്നതിനു മുമ്പായി ഫോം16, 26AS എന്നിവ ഉണ്ടെന്നു ഉറപ്പു വരുത്തുക.  ഇവ പരിശോധിച്ചു പാൻ അക്കൗണ്ടിൽ വന്നിട്ടുള്ള tax, Amount Credited എന്നിവ കൃത്യമാണെന്ന് ഉറപ്പു വരുത്തുക. 


Step 4 :  ഡാഷ്ബോർഡിൽ തന്നെ ലഭ്യമായ File Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തോ e-file > Income Tax Returns > File Income Tax Return എന്ന Menu ഉപയോഗിച്ചോ ഇ-ഫയലിംഗ്  ആരംഭിക്കാവുന്നതാണ്.


ഇപ്രകാരം ചെയ്യുമ്പോൾ താഴെ കാണുന്നത് പോലുളള സ്ക്രീൻ ലഭ്യമാവും. 

Step 5:  അസ്സസ്സ്മെന്റ് ഇയർ  സെലക്ട് ചെയ്തു മുൻപോട്ടു പോവുക.

Step 6:  പുതിയ Return ഫയൽ ചെയ്യുന്നതിനായി Start New Filing എന്ന ബട്ടണിൽ ക്ലിക്ക്  ചെയ്യുക. (മുൻപ് ഇ-ഫയൽ ചെയ്യാൻ ശ്രമിച്ചു  ഡ്രാഫ്റ്റ് സേവ് ചെയ്തിരുന്നുവെങ്കിൽ Resume Filing  വഴി ഇ-ഫയലിംഗ് തുടരാവുന്നതാണ്)

Step 7:  Status സെലക്ട് ചെയ്തു മുൻപോട്ടു പോവുക

Step 8:  ITR - FORM സെലക്ട് ചെയ്തു മുൻപോട്ടു പോവുക

Step 9:   Let's Get Started  എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക

Step 10:  Correct Option സെലക്ട് ചെയ്തു മുൻപോട്ടു പോവുക

3:  വ്യക്തിഗത വിവരങ്ങൾ  (Personal Information).

Step 11: വ്യക്തിഗതവിവരങ്ങൾ പരിശോധിക്കുന്നതിനും Confirm  ചെയുന്നതിനുമായി Personal Information എന്ന ഓപ്ഷൻ സെലക്ട് ചെയ്തു മുമ്പോട്ടു പോവുക.
Step 12: തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ  വ്യക്തിഗത വിവരങ്ങൾ ലഭ്യമായത് ശരിയാണോ എന്ന് പരിശോധിക്കുക. കൃത്യമല്ലെങ്കിൽ Edit ചെയ്തു Save ചെയ്യുക.

വ്യക്തിഗത വിവരങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷം സ്‌ക്രീനിൽ കാണുന്ന ആവശ്യമായ മറ്റു വിവരങ്ങൾ നൽകി Confirm ചെയ്യുക.


4.   വരുമാനത്തിന്റെ വിവരങ്ങൾ ( GROSS TOTAL INCOME ) നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ 

Step  13:  വ്യക്തിഗതവിവരങ്ങൾ കൺഫേം ചെയ്തു കഴിഞ്ഞാൽ ഗ്രോസ് ടോട്ടൽ ഇൻകം അപ്ഡേറ്റ്        ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമാകും.  വരുമാനത്തിന്റെ വിവരങ്ങൾ നൽകുന്നതിനായി Gross Total Income എന്ന ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുക 
തുടർന്ന് വരുന്ന സ്‌ക്രീനിൽ ശമ്പളത്തിൽ നിന്ന് കിഴിവ് ആവശ്യമുള്ളവയ്ക്കു Yes  എന്നും അല്ലാത്തവയ്ക്കു No  എന്നും സെലക്ട് ചെയ്തു നൽകി Continue ചെയ്യുക  

തുടർന്ന് വരുന്ന സ്‌ക്രീനിൽ  എംപ്ലോയർ നൽകിയ Pre-Filled  ആയ   വരുമാനവിവരങ്ങൾ ലഭ്യമാകുന്നതാണു്.  ഇത് കൃത്യമല്ലെങ്കിൽ,  കൃത്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി  Edit  ബട്ടണിൽ ക്ലിക്ക് ചെയ്യുക . 



തിരുത്തൽ വരുത്തി Save ചെയ്താൽ Confirm ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമാവും. Confirm ചെയ്യുക.

5.  Deductions വിവരങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ.

Personal Information, Gross Total income എന്നീ വിഭാഗങ്ങളിൽ ആവശ്യമായ വിവരങ്ങൾ ചേർത്ത് confirm  ചെയ്തു കഴിഞ്ഞതിനാൽ  ഇനി കിഴിവുകളുടെ  (Deductions)    വിവരങ്ങൾ നൽകാവുന്നതാണ്.

Step 14:  കിഴിവുകളുടെ  (Deductions)    വിവരങ്ങൾ നൽകുന്നതിനായി Total Deductions എന്ന group ൽ ക്ലിക്ക് ചെയ്യുക 

Step 15: തുടർന്ന് വരുന്ന സ്‌ക്രീനിൽ deductions ആവശ്യമായ വിഭാഗങ്ങളിൽ Yes എന്നും അല്ലാത്ത വിഭാഗങ്ങളിൽ No എന്നും കൊടുത്തു് വിവരങ്ങൾ നൽകാവുന്നതാണ്. വിവരങ്ങൾ പൂർണമായും നൽകിയതിന് ശേഷം Continue  ചെയ്യുക. 

(ഇവയിൽ Are you eligible to claim any deduction for donation paid?, Are you eligible to claim any deduction for donation paid for Scientific Research or Rural Development? എന്നിവയ്ക്ക് Yes ആണ് കൊടുക്കുന്നതെങ്കിൽ അതനുസരിച്ചുള്ള Deduction  schedule അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.  80D യിൽ Yes  എന്ന് കൊടുത്താൽ 80D Deduction Schedule അപ്ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട് )


ഇത്രയും വിവരങ്ങൾ കൊടുത്തതിനു ശേഷം Continue  ചെയ്യുക. അടുത്ത സ്‌ക്രീനിൽ ഡിഡക്ഷൻസ് വെരിഫൈ ചെയ്യാവുന്നതാണ്.

Step 16 : Verify Your Deductions 

തുടർന്ന് വരുന്ന സ്‌ക്രീനിൽ ഡിഡക്ഷൻ ആയി നൽകിയ വിവരങ്ങൾ ഉറപ്പുവരുത്തി കൺഫേം ചെയ്യുക. 

(80D/ 80G / 80TTA തുടങ്ങി ഏതെങ്കിലും വിഭാഗത്തിൽ Deduction ക്ലെയിം ഉണ്ടെങ്കിൽ ഇവിടെ എഡിറ്റ് ചെയ്തു നൽകാവുന്നതാണ്.)

മെഡിസെപ് പോലുള്ള ഡിഡക്ഷൻസ്   80D യുടെ കീഴിൽ വരുന്നതാണ്. അതിനാൽ ഇവിടെ 80D യിൽ ഡിഡക്ഷൻ ചേർക്കുന്നതിനായി എഡിറ്റ് ചെയ്യാവുന്നതാണ് . 

ഡിഡക്ഷൻസ് പൂർണമായും ചേർത്ത് കഴിഞ്ഞാൽ കൺഫേം ചെയ്യാവുന്നതാണ്. ഡിഡക്ഷൻസ് ചേർത്തതിന് തിരുത്തലുകൾ ആവശ്യമെങ്കിൽ "back to summary " എന്ന ബട്ടണിൽ ക്ലിക് ചെയ്തു തിരിച്ചു പോകാവുന്നതാണ് .



താഴെ കേരള സർക്കാർ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കുന്ന തുക 80G ഷെഡ്യൂളിൽ ചേർക്കുന്ന ഉദാഹരണം കൊടുത്തിരിക്കുന്നു. 

Sample of 80G Schedule for Kerala Government Employees

താഴെ  80D ഷെഡ്യൂളിൽ തുക  ചേർക്കുന്ന ഉദാഹരണം കൊടുത്തിരിക്കുന്നു. 

Sample of  80D Schedule    Read more on 80D

6.  Tax Paid  വിവരങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ 

Step 17: Tax Paid എന്ന വിഭാഗത്തിൽ വിവരങ്ങൾ നൽകുന്നതിനായി Tax Paid എന്ന ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുക 

തുടർന്ന് വരുന്ന സ്‌ക്രീനിൽ ശമ്പള,  ശമ്പളേതര വരുമാനങ്ങളിൽ നിന്ന് പിടിച്ച Tax  സംബന്ധമായ വിവരങ്ങൾ ലഭ്യമാകും.

tax  അടച്ച വിവരങ്ങൾ കൃത്യമാണെങ്കിൽ കൺഫേം ചെയ്തു മുൻപോട്ടു പോകാവുന്നതാണ്.


എന്നാൽ ഈ വിവരങ്ങൾ കൃത്യമല്ല എങ്കിൽ അത് എഡിറ്റ് ചെയ്തു നൽകുന്നതിനുള്ള സൗകര്യം  ലഭ്യമാണ്.  Show Details  എന്ന ഓപ്ഷൻ ഉപയോഗിച്ച് കൃത്യമായ tax വിവരങ്ങൾ ചേർക്കാൻ സാധിക്കുന്നതാണ് .  

Salary Income  / Other than  Salary Income  തുടങ്ങി ഏതു വിഭാഗത്തിലാണോ tax  വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ആ  വിഭാഗത്തിൽ ലഭ്യമായ Deductor  Row  സെലക്ട് ചെയ്തു എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന സ്‌ക്രീനിൽ tax  വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു save ചെയ്യാവുന്നതാണ്. 

തുടർന്ന് TAX PAID വിവരങ്ങൾ Confirm ചെയ്യാവുന്നതാണ് .

7.  Tax Liability ണക്കാക്കുന്നതിനും കൺഫേം ചെയ്യുന്നതിനുമുള്ള   പ്രവർത്തനങ്ങൾ .

Step  18:  Tax Liability ണക്കാക്കുന്നതിനും Confirm ചെയ്യുന്നതിനുമായി Total Tax Liability എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക 

തുടർന്ന് വരുന്ന സ്‌ക്രീനിൽ tax liability  വിവരങ്ങൾ പരിശോധിച്ചു കൃത്യമാണെങ്കിൽ കൺഫേം ചെയ്യാവുന്നതാണ് 


tax  ലയബിലിറ്റി കൺഫേം ചെയ്തുകഴിഞ്ഞാൽ  നമ്മൾ റിട്ടേൺ സംബന്ധമായ  എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.. Return Summary പരിശോധിക്കുമ്പോൾ Personal Information, Gross Total Income, Total Deductions, Tax Paid, Total Tax Liability തുടങ്ങി  എല്ലാ   സെക്ഷനുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും കൺഫേം ചെയ്യുകയും ചെയ്തു കഴിഞ്ഞു. 

8.  റിട്ടേൺ submit ചെയ്യുന്നതിന് മുമ്പ് Return Preview  ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ.
Step 19: Return Summary സ്‌ക്രീനിൽ Proceed കൊടുത്തു മുൻപോട്ടു പോവുക .

താഴെ കാണുന്ന വിധത്തിലുള്ള ഒരു സ്ക്രീൻ ലഭ്യമാകും. ഇവിടെ Preview Return  കൊടുത്തു മുൻപോട്ടു പോവുക.
 
താഴെ കാണുന്ന വിധത്തിലുള്ള  Declaration screen ലഭ്യമാകും . ഇവിടെ Proceed to Preview  കൊടുത്തു മുൻപോട്ടു പോവുക.


തുടർന്ന് Return  Preview  ചെയ്യുന്നതിനുള്ള സ്ക്രീൻ ലഭ്യമാകും. Preview പരിശോധിക്കുമ്പോൾ കൃത്യമാണെങ്കിൽ Proceed to Validation  എന്ന ബട്ടൺ ക്ലിക്ക് ചെയ്തു മുൻപോട്ടു പോകാവുന്നതാണ്.


Proceed to Validation കൊടുത്തുകഴിഞ്ഞാൽ അടുത്ത സ്ക്രീൻ  ലഭ്യമാവുന്നതാണ് . 

9.  Return Validation & Submission

Proceed to Verification എന്ന ബട്ടൺ ക്ലിക്ക് ചെയ്തു മുൻപോട്ടു പോകാവുന്നതാണ്.

തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ അനുയോജ്യമായ വെരിഫിക്കേഷൻ ഓപ്ഷൻ കൊടുത്തു Continue  ചെയ്യുക.

അടുത്ത് വരുന്ന  സ്‌ക്രീനിൽ  e-Verify ചെയ്യുന്നതിനായി  അനുയോജ്യമായ ഓപ്ഷൻ സെലക്ട്  ചെയ്തു    Continue  ചെയ്യുക.

തുടർന്ന് വരുന്ന സ്‌ക്രീനിൽ ആധാർ വിവരങ്ങൾ  വാലിഡേറ്റ് ചെയ്യുന്നതിനുള്ള check box  ചെക്ക് ചെയ്തതിനു ശേഷം Generate Aadhar OTP  എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

തുടർന്ന് വരുന്ന സ്‌ക്രീനിൽ SMS  ആയി വരുന്ന  Aadhar OTP കൊടുത്തു വാലിഡേറ്റ് ചെയ്യുക  


തുടർന്ന്  വരുന്ന Confirm Submission of Return  എന്ന സ്‌ക്രീനിൽ Submit ചെയ്യുക .
തുടർന്ന്  Successfully completed and verified your return എന്ന മെസ്സേജ് ലഭിക്കുന്നതോടെ ITR   ഫയലിംഗ് പൂർണമാകുന്നു . 


Dashboard പരിശോധിച്ചാൽ  Filed Successfully എന്ന സ്റ്റാറ്റസ് കാണാൻ പറ്റുന്നതാണ് 

10.  Download Acknowledgment Receipt /Form 

E-file > Income Tax Returns > View Filed Returns എന്ന മെനുവിൽ നിന്നും Acknowledgement Receipt, form എന്നിവ ആവശ്യമെങ്കിൽ download ചെയ്യാവുന്നതാണ് .



Saji V Kuriakose, Treasury Deputy Directorate, Kottayam 
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>