Section 80TTA

Section 80TTA has been introduced from the Financial Year 2012-13

സേവിങ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പലിശ വരുമാനം ഉണ്ടെങ്കിൽ അത് ആദായ നികുതി കാണുമ്പോൾ Other Income ആയി പരിഗണിച്ചു നികുതി കണക്കാക്കേണ്ടതാണ്. എന്നാൽ സെക്ഷൻ 80 TTA പ്രകാരം ഇത്തരം  വരുമാനമുണ്ടെങ്കിൽ 10,000 രൂപ വരെ Deduction Under 80 TTA എന്ന നിലയിൽ കുറവ് ചെയ്യാവുന്നതാണ്.

ബാങ്കുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, പോസ്റ്റ് ഓഫീസിൽ എന്നിവെയിലുള്ള സേവിങ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശവരുമാനം മാത്രമേ ഈ സെക്ഷൻ പ്രകാരം കുറവ് ചെയ്യാനാവൂ.

Section 80TTB

Section 80TTB introduced from Financial Year 2018-19

മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, പോസ്റ്റ് ഓഫീസിൽ എന്നിവയിലുള്ള സേവിങ് ബാങ്ക്, Fixed Deposit നിക്ഷേപങ്ങളുടെ പലിശവരുമാനം ആദായ നികുതി കാണുന്നതിനായി പരിഗണിക്കുമ്പോൾ  സെക്ഷൻ 80 TTB  പ്രകാരം 50,000 രൂപ വരെ Deduction Under 80 TTB എന്ന നിലയിൽ കുറവ് ചെയ്യാവുന്നതാണ്.