Latest Version of Timus : Timus 14- 14-02-2024 Updated on 14-02-2024
Please be very sure to use the latest uploaded version...
നിലവിലുള്ള ഡേറ്റ ശേഖരിച്ചു വെച്ചിരിക്കുന്ന trsvk202223.mdb file സുരക്ഷിതമായി സൂക്ഷിക്കാൻ ഓർമിക്കുക . നിലവിലുള്ള trsvk202223.mdb റീപ്ലേസ് ചെയ്തു പുതിയ ഫയൽ കോപ്പി ചെയ്താൽ അത് വരെ ശേഖരിച്ച ഡേറ്റ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വേണമെങ്കിൽ trsvk202223.mdb file കോപ്പി ചെയ്തു ബാക്കപ്പ് ആയി സൂക്ഷിക്കാവുന്നതാണ്.
Timus Multi Purpose Utility പ്രവർത്തിക്കുന്നതിന് Timus എന്ന പേരിലുള്ള എക്സൽ ഫൈലും trsvk202223.mdb ഫൈലും ഒരേ ഫോൾഡറിൽ ഉണ്ടാവണം എന്നത് നിർബന്ധമാണ് . ഇതിൽ എക്സൽ ഫയൽ front end ആയും trsvk202223.mdb database file (back end) ആയും പ്രവർത്തിക്കുന്നു.
Timus Software ശേഖരിക്കുന്ന വിവരങ്ങൾ സേവ് ചെയ്യപ്പെടുന്നത് trsvk202223.mdb എന്ന database file ൽ ആണ്. പുതിയ അപ്ഡേഷന്സ് വരുമ്പോൾ trsvk202223.mdb ഫയൽ നിലനിർത്തി, പുതിയ എക്സൽ ഫയൽ മാത്രം trsvk202223.mdb ഫയൽ ഉൾപ്പെടുന്ന ഫോൾഡറിൽ കോപ്പി ചെയ്താൽ മതിയാവും. പിന്നീട് പുതിയ എക്സൽ ഫയൽ ഓപ്പൺ ചെയ്തു പ്രവർത്തിപ്പിക്കുമ്പോൾ നേരത്തെ സേവ് ചെയ്തിരുന്ന ഡേറ്റ ലഭ്യമാവും. ഇങ്ങനെ ചെയ്താൽ അതുവരെ ശേഖരിച്ചുചെയ്തിരിക്കുന്ന data നിലനിർത്തി Timus updation പൂർത്തിയാക്കാനാവും. (ഡേറ്റ ശേഖരിച്ചു വച്ചിരുന്ന പഴയ trsvk202223.mdb ഡാറ്റാബേസ് ഫയൽ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.)