The all new TIMUS
14 - Multi Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drwan Statement,
PIMS Anticipatory Statement -Data Integration (for treasuries), Annexure 2 extraction,
Annexure2 consolidated Statement, , Pension Revision 2014-arrear
Calculator, Income Tax Calculator, NPS Bill / Challan Preparation for
Treasuries, Links to Various sites/ tds tutorial.
MS Office Required : MS Office 2007 or Higher
Operating System required : Microsoft Windows
Last updated on 20/05/2024 How to Update Timus ?
TIMUS യൂട്ടിലിറ്റിയുടെ 2023-24 സാമ്പത്തിക വർഷത്തെ , പുതിയ പതിപ്പ് TIMUS 14 ലഭ്യമാകുന്നു.
Suggestions / corrections may be communicated to saji.v.kuriakose@gmail.com or WhatsApp to 9496321851 / 8848880310
Anticipatory, Final IT Statement , Annexure 2 for RPU എന്നിവ ഒറ്റ സോഫ്റ്റ്വെയർ ഉപയോഗിച്ച്,ഒരേ ഡേറ്റയിൽ നിന്ന് തയ്യാറാക്കുന്നതിനുള്ള സൗകര്യം.
IT statement from Spark Statement salary drawn statement :SPARK Salary Drawn Statement -PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വരെയുള്ള ഏത് വര്ഷത്തെയും IT STATEMENT തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്, സേവ് ചെയ്യാനും ആവശ്യാനുസരണം Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പഴയ tax regime പുതിയ concessional Tax regime എന്നിവ അനുസരിച്ചു നികുതി സോഫ്റ്റ്‌വെയർ തനിയെ കണക്കാക്കുന്നതിനാൽ ആയാസരഹിതമായി 2 രീതിയും അനുസരിച്ചുള്ള നികുതി താരതമ്യം ചെയ്യുന്നതിനും ലാഭകരമായ ഓപ്ഷൻ നടത്തുന്നതിനും സൗകര്യം .
2009-2010 മുതൽ 2023-24 വരെയുളള സാമ്പത്തികവർഷങ്ങളിലെ Income Tax Statements തയ്യാറാക്കാൻ Timus ഉപയോഗിക്കാവുന്നതാണ്.
വളരെ കൃത്യമായ രീതിയിൽ 10E കണക്കാക്കുന്നതിനുള്ള ഓപ്ഷൻ കൂടി ലഭ്യമാക്കുന്നു.
RPUൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു.
Standalone Features of Timus 14
- ശമ്പളവും കിഴിവുകളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത് Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു.
- 2023-24 സാമ്പത്തികവർഷത്തെ Antcipatory, Final IT Statement , Annexure 2 for RPU എന്നിവ ഒറ്റ സോഫ്റ്റ്വെയർ ഉപയോഗിച്ച്,ഒരേ ഡേറ്റയിൽ നിന്ന് തയ്യാറാക്കുന്നതിനുള്ള സൗകര്യം.
- Annexure2 തയ്യാറാക്കൽ : ഇപ്പോൾ Income tax Quarterly Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure 2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 10, ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ് ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 10 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
- Capturing data from PIMS Anticipatory Statement : PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, IT Statement, Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം.
- Timus ൽ ഉൾപ്പെടടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക് നേരിട്ട് പകർത്താവുന്നരീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.
- Know Your Pension: ജീവനക്കാരുടെ പെൻഷനും മറ്റാനുകൂല്യങ്ങളും അറിയുന്നതിനുള്ള ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു.
- ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണനകളക്ക നുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.
- Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDട Statement വാലിസേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ടെക്സ്റ്റ് ഫയലിൽ നിന്നും ഡേറ്റ ശേഖരിച്ച് അനക്സർ 2 വിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു.
- ട്രെഷറികളിൽ Nps ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.
- Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്പ് കൊടുത്തിരിരിക്കുന്നു.